ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ടെസ്റ്റ്’ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഒരു വർഷം മുൻപ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ആർ. മാധവൻ, നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ തുടങ്ങിയ താരനിര ഒന്നിക്കുന്ന ചിത്രം ഒരു സ്പോർട്സ് ഫാമിലി ഡ്രാമയാണ്.
‘ടെസ്റ്റ്’ ഒരു ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. എസ്. ശശികാന്താണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിടയിൽ മൂന്ന് വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്.
അതേസമയം വളരെ ഇമോഷണൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ‘ടെസ്റ്റ്’. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രനും എസ്. ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
The post ഫാമിലി ഡ്രാമ; ‘ടെസ്റ്റ്’ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും appeared first on Malayalam Express.