മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിംഗ് ഇന്റർ നാഷണൽ വുമൺസ് ഡേയുടെ ഭാഗമായി കെ.സി.എ ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ റമദാൻ കാലങ്ങളിൽ സുലഭമായി തയ്യാറാക്കുന്ന വിവിധ തരം പലഹാരങ്ങൾ ലേഡീസ് വിംഗ് മെംബേർസ്ന്റെ നേതൃത്വത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കി നോമ്പ് തുറയ്ക്ക് എത്തിച്ചത് ശ്രദ്ധയാകർഷിച്ചു.
നോമ്പ് തുറയോടൊപ്പം വുമൺസ് ഡേ ആഘോഷത്തിന്റെ ഭാഗമായി കൺവീനർ സജ്‌ന ഷനൂബ് ജോയിന്റ് കൺവീനർ അഞ്ജലി സുജീഷും മറ്റു മെമ്പർമാരും ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങക്ക് തുടക്കം കുറിച്ചു. പ്രസ്തുത പരിപാടിയിൽ കെപിഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ,രക്ഷാധികാരി കെ.ടി സലിം,ലേഡീസ് വിംഗ് മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും എക്സിക്യൂട്ടീവ് മെമ്പർമാരും പങ്കെടുത്തു.









