പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി പോലീസെടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരയ്ക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും തനിക്കു താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നതെന്നായിരുന്നു ഭാര്യയുടെ മൊഴി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. ട്രംപിനെ പേടിച്ചോ..? നിരക്കുകൾ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ട്..!! ഉയർന്ന നികുതി കാരണം ഇന്ത്യയിൽ ഉൽപന്നങ്ങൾ […]