തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നല്‍കാനായി വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലെ വീട്ടില്‍ നിന്നാണ് താന്ന്യം സ്വദേശി വിവേക് (38) മദ്യവും ബീഡിയും നല്‍കുന്നതിനായി ആണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്.
Also Read: ജോത്സ്യനെ വിളിച്ച് വരുത്തി വിവസ്ത്രനാക്കി ഫോട്ടോയെടുത്തു; രണ്ടുപേര്‍ അറസ്റ്റിൽ
തടയാന്‍ ശ്രമിച്ച കുട്ടിയുടെ പിതാവിനെ പ്രതി ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പിതാവ് നല്കിയ പരാതിയില്‍ പ്രതി വിവേകിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട്, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
The post പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നല്കാന് ശ്രമം; പ്രതി പിടിയില്‍ appeared first on Malayalam News, Kerala News, Political News | Express Kerala.