കൊച്ചി: കളമശേരി ഗവ. പോളി ടെക്നിക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ദേവരാജ്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നത് കെഎസ്യുവിന്റെ രണ്ട് നേതാക്കൾ ചേർന്നാണ്. എന്നാൽ അവരുടെ പേരുകൾ പുറത്തുവിടാനോ ഒളിവിൽ പോയവരെ കണ്ടെത്താനോ പോലീസ് ശ്രമിക്കുന്നില്ല. മറിച്ച് നിരപരാധിയായ എസ്എഫ്ഐ പ്രവർത്തകനെ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ദേവരാജ് ആരോപിച്ചു. ദേവരാജിന്റെ വാക്കുകൾ ഇങ്ങനെ- ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ ആകാശ്, ആദിൽ എന്നീ വിദ്യാർഥികളുടെ മുറിയിൽ നിന്നാണ് രണ്ട് കിലോ […]