റ്റിബിലിസി: അമേരിക്കയിൽ ഏഴു വർഷം മുമ്പ് കാണാതായ കുട്ടിയെ മോഷണ ശ്രമത്തിനിടെ കണ്ടെത്തി. കാണാതായ കുട്ടിയെ മാതാവിനും രണ്ടാനച്ഛനുമൊപ്പമാണ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ മാതാവാണെന്ന് പോലീസ് പറഞ്ഞു. കൊളറാഡോയിലാണ് സംഭവം. മാതാവിനും രണ്ടാനച്ഛനുമെതിരെ പോലീസ് കേസെടുത്തു. ആറ് വയസ് പ്രായമുള്ളപ്പോളായിരുന്നു അബ്ദുൾ അസീസ് ഖാനെ കാണാതാകുന്നത്. 2017 നവംബർ 27നായിരുന്നു സംഭവം. വിവാഹമോചനം നേടി കോടതി നിർദേശപ്രകാരം പിതാവ് അസീസ് ഖാനൊപ്പം പോകാൻ നിൽക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. നെറ്റ്ഫ്ളിക്സിലെ അൺസോൾവ്ഡ് മിസ്റ്ററീസ് എന്ന […]