കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രാദേശിക എസ്എഫ്ഐ നേതാവിന്റെ വിശദീകരണത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവർത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെ,കഞ്ചാവുമായി കൈയോടെ പിടികൂടിയ കേസാണ്, അവർക്കിതിൽ പങ്കില്ലെന്ന് പറയാനാകില്ല, റൂമിൽ താമസിക്കുന്നവരുടെ അറിവോ, സമ്മതോ ഇല്ലാതെ ആർക്കും അവിടെ പ്രവേശിക്കാനാകില്ല- മറുപടിയുമായി എസിപി അതേസമയം താൻ വൈദ്യ പരിശോധനയ്ക്ക് […]