കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവും. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായ കരുനാഗപള്ളി സ്വദേശി അഭിരാജ് എസ്എഫ്ഐ നേതാവുകൂടിയാണ്. കേസിൽ പിടിച്ചെടുത്ത കഞ്ചാവ് അളവിൽ കുറവായതിനാൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് സ്റ്റേഷനിൽ നിന്നും മടങ്ങവേ അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിന് ഗവ. പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിലെത്തിയ പോലീസ് ഞെട്ടി, […]