കമല്‍ പ്രകാശ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ചിത്രമാണ് കിംഗ്സ്റ്റണ്‍. 20 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ജി വി പ്രകാശ് കുമാറിനൊപ്പം ചിത്രത്തില്‍ ദിവ്യഭാരതി, ചേതൻ, നിതിൻ സത്യ, അഴകം പെരുമാള്‍, ഇളങ്കോ കുമാരവേല്‍, സാബുമോൻ അബ്ദുസമദ്, ഷാ റാ, ആന്റണി, അരുണാചലേശ്വരൻ, രാജേഷ് ബാലചന്ദ്രൻ, റാം നിഷാന്ത് തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റിലീസിന് 90 ലക്ഷം രൂപ മാത്രമാണ് ചിത്രം നേടിയത്. വീണ്ടു ഒരു തമിഴ് ചിത്രം തിയേറ്ററിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അതേസമയം ജി വി പ്രകാശ് കുമാറിൻ്റേതായി മുമ്പെത്തിയ ചിത്രം ഡിയറാണ്. ഐശ്വര്യ രാജേഷാണ് നായികയായി എത്തിയത്. ഡിയര്‍ എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് ആനന്ദ് രവിചന്ദ്രനാണ്. റൊമാന്റിക് കോമഡി ഗണത്തിലുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം ജഗദീഷ് സുന്ദരമൂര്‍ത്തിയാണ് നിർവ്വഹിച്ചിരിക്കുന്നത്.
The post കളക്ഷനില്ല; ബോക്സ് ഓഫീസിൽ തകർന്ന് കിംഗ്സ്റ്റണ്‍ appeared first on Malayalam Express.