ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ’ഹാർട്ട് ബീറ്റ് കൂടണ് ‘ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഒന്നാമതാണ്. ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണിത്. അഫ്സൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ട്രെൻഡിങ്ങിൽ ഒന്നാമത്തെത്തിയ ഗാനം പ്രമുഖ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി, സുരേഷ് ഗോപി മറ്റു പ്രമുഖ താരങ്ങളായ ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ബേസിൽ ജോസഫ് , വിനീത് ശ്രീനിവാസൻ, സംവിധായകരായ അരുൺ ഗോപി, ഡിജോ ജോസ് ആന്റണി, വിപിൻദാസ്, മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ്, നായികമാരായ നവ്യ നായർ, മീരാ ജാസ്മിൻ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിങ്ങനെ നിരവധി പേർ ഷെയർ ചെയ്തിരുന്നു.
ചിത്രത്തിൽ ദിലീപിനോടൊപ്പം, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
The post റൊമാൻസ് നിറച്ച് ദിലീപ് ; സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ ഗാനം appeared first on Malayalam Express.