രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡെക്സ്റ്റർ’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. മാർച്ച് 14നാണ് ചിത്രത്തിൻ്റെ റിലീസ്. റാം എന്റർടെയ്നേഴ്സിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം യുക്ത പെർവിയാണ് നായികയായി എത്തുന്നത്. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഉത്ര പ്രൊഡക്ഷൻസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്.
ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
The post റിവഞ്ച് ത്രില്ലർ; ഡെക്സ്റ്റർ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് appeared first on Malayalam Express.