ചിയാന്‍ വിക്രം നായകനാവുന്ന തമിഴ് ചിത്രം വീര ധീര ശൂരന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 27-ാം തീയതി തിയറ്ററുകളിലെത്തുന്ന ചിത്രമാണിത്. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം എമ്പുരാനും ഇതേ ദിവസമാണ് തിയറ്ററുകളില്‍ എത്തുന്നത്. എസ് യു അരുൺ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം.
ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വിക്രത്തിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി കെ പ്രസന്ന (എഡിറ്റിംഗ്), സി എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ.സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം. വീര ധീര ശൂരനിലെ ഇതിനകം റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിംഗ് ആണ്. ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംപ്സും ടീസറും ട്രെയ്‍ലറുമൊക്കെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തിരുന്നു. തിയറ്ററുകളിൽ ചിയാൻ വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
The post ചിയാന്‍ വിക്രം ചിത്രം ‘വീര ധീര ശൂരന്‍’ സെന്‍സറിംഗ് പൂര്‍ത്തിയായി appeared first on Malayalam Express.