മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് നടത്തിവരാറുള്ള സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവിന്റെ ഭാഗമായി സിത്ര, റിഫാ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ബഹറിൻ റെഡ് ബസ് ഗോ കാർഡും, പഴങ്ങളും വിതരണം ചെയ്തു. ശക്തമായ ചൂട് അനുഭവപ്പെടുന്ന അടുത്ത മൂന്നു മാസക്കാലം വിവിധ ലേബർ ക്യാമ്പുകളിൽ ഗോ കാർഡുകൾ വിതരണം ചെയ്യുമെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭാരവാഹികൾ അറിയിച്ചു.