തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാരുടെ ഈഴവ ജാതിക്കാരനു തൊഴിലില്‍നിന്നു മാറി നില്‍ക്കേണ്ടിവന്ന സംഭവം തന്ത്രിമാരുടെ ജാതി വിവേചനമെന്നു വ്യക്തമായി. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ നടക്കുന്ന കേസിന്റെ വിശദാംശങ്ങളിലാണ് ക്ഷേത്രം കഴകം പ്രവൃത്തികള്‍ മുമ്പ് നമ്പീശന്‍ വിഭാഗത്തില്‍പെട്ടയാള്‍ 40 വര്‍ഷത്തോളം കഴകം ജോലികള്‍ ചെയ്തപ്പോഴും മാരാര്‍ വിഭാഗക്കാരനായ മറ്റൊരാള്‍ കഴകം ജോലികള്‍ ചെയ്തപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഈഴവ വിഭാഗക്കാരന്‍ വന്നപ്പോള്‍ തന്ത്രിമാര്‍ സമരത്തിലേക്കടക്കം എത്തിച്ചത്. ദേവസ്വം റിക്രൂട്ട്‌മെന്റ് പരീക്ഷയെഴുതി നിയമ പ്രകാരം ജോലിക്കെത്തിയ ബി.എ. […]