കൊച്ചി: ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാർ തൊഴിൽ പീഡനമേറ്റെന്ന ആരോപണത്തിൽ തുടർ പരിശോധനയുമായി തൊഴിൽ വകുപ്പ് മുന്നോട്ട്. തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് ആരോപണ വിധേയമായ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് ഉൾപ്പെടെ പരിശോധന നടത്തിയത്. ട്രെയിനിങ്ങിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ സ്ഥാപന ഉടമയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ പ്രചരിപ്പിക്കുകയായിരുന്നെന്നും ഇവിടെ തൊഴിൽ പീഡനം നടന്നിട്ടില്ലെന്നുമാണ് ലേബർ ഓഫിസർ ടി.ജി. വിനോദ് കുമാർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. പെരുമ്പാവൂർ അറയ്ക്കപ്പടിയിലുള്ള കെൽട്രോ […]