പുഷ്പയ്ക്ക് ശേഷം വരുന്ന അല്ലു അര്‍ജുന്റെ ചിത്രം പ്രഖ്യാപിച്ചു. അല്ലുവിന്റെ ജന്മദിനത്തിലാണ് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. സണ്‍ പിക്ചേര്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്. A22XA6 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കൂടാതെ ചിത്രത്തിന്റെ ഗിയര്‍ അപ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ജോലികള്‍ ഹോളിവുഡ് വിഎഫ്എക്സ് ടീമിന്റെ സഹകരണത്തോടെയാണ് ചെയ്യുന്നത്. ചിത്രത്തിന്റെ വീഡിയോ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ നായിക ആരാണെന്ന ചര്‍ച്ചയും സജീവമാണ്. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ അനുസരിച്ച് ഈ ചിത്രത്തില്‍ സാമന്ത നായികയാകും എന്നാണ് വിവരം. ചിത്രത്തിലെ മാറ്റ് കാസ്റ്റിംഗ് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
2025 ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത വര്‍ഷം ആദ്യത്തിലോ മധ്യത്തിലോ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. സണ്‍ പിക്ചേര്‍സ് ഏറ്റവും കൂടുതല്‍ തുക ചിലവാക്കി എടുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം.
The post വീണ്ടും പവർ നിറയ്ക്കാൻ അല്ലു വരുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു appeared first on Malayalam Express.