
സഞ്ചാരികളെ സംബന്ധിച്ച് സ്വപ്‌നസ്ഥലമാണ് തായ്‌ലന്‍ഡ്. എന്നാല്‍ നമ്മുടെ രാജ്യത്തുമുണ്ടൊരു മിനി തായ്‌ലന്‍ഡ്. അതിശയക്കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഇടം. ദേവദാരു മരങ്ങള്‍ നിറഞ്ഞ ഇടതൂര്‍ന്ന വനവും, പാറക്കെട്ടുകളും മനോഹര അരുവിയും ചേരുന്ന പ്രകൃതി രമണീയ കേന്ദ്രം. സമാനതകളില്ലാത്ത അനുഭവമാണ് ഈ വിനോദ സഞ്ചാര കേന്ദ്രം യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. അതിനാല്‍ തന്നെ ഇവിടേക്ക് നിരവധിയാളുകളാണ് ദിനംപ്രതി എത്താറുള്ളത്.