ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് ജെറ്റുകൾ വാങ്ങുന്നതു നിർത്താൻ രാജ്യത്തെ വിമാനക്കമ്പനികളോട് ചൈന ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളിൽനിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികൾ നിർത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട്. ചെെനയുടെ പുതിയ തീരുമാനം യുഎസിന് തിരിച്ചടിയാകാനാണു സാധ്യത. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് […]