സന: യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു. വ്യാഴാഴ്ചയാണ് റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് ആക്രമണം നടത്തിയത്. ഹൂതികളെ ലക്ഷ്യമിട്ടു മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങളിൽ ഏറ്റവും മാരകമായ ആക്രമണമായിരുന്നു […]