ന്യൂഡൽഹി: ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടിൽ കേരളത്തിലെ നീതിന്യായ സംവിധാനത്തിന് ഒന്നാം റാങ്ക്. അതേസമയം, സംസ്ഥാന പൊലീസ് വകുപ്പിന് 15–ാം റാങ്കാണ്. ജുഡീഷ്യറി, പൊലീസ്, ജയിൽ, ലീഗൽ എയ്ഡ് എന്നിവയിൽ സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി തയാറാക്കുന്ന റിപ്പോർട്ടിൽ ജയിൽ മേഖലയിലെ പ്രവർത്തനങ്ങളിൽ 3, ലീഗൽ എയ്ഡ് 4 എന്നിങ്ങനെയാണ് കേരളത്തിന്റെ റാങ്കുകൾ. ഒരു കോടിയിലേറെ ജനസംഖ്യയുള്ള 18 സംസ്ഥാനങ്ങളുടെ ആകെ പ്രവർത്തന മികവിൽ കേരളത്തിനു നാലാം റാങ്ക് ലഭിച്ചു. കഴിഞ്ഞ വർഷം 6–ാം റാങ്കായിരുന്നു. പ്രവർത്തന മികവിൽ കർണാടകയ്ക്കാണ് […]