തിരുവനന്തപുരം: ആറാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി നടി ഉർവശി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങവേ അവാർഡ് മുന്നിൽക്കണ്ട് ഒരു ഷോട്ടിൽപോലും അഭിനയിച്ചിട്ടില്ലെന്ന് ഉർവശി പറഞ്ഞു. അവാർഡ് ലഭിക്കുന്നതിൽ സന്തോഷം. ആദ്യ പുരസ്കാരം ലഭിച്ചപ്പോൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കേന്ദ്രകഥാപാത്രമല്ലാതെ അഭിനയിച്ച സിനിമയിൽ അവാർഡ് ലഭിച്ചത്.
കുറച്ചു രംഗങ്ങൾ മാത്രമുള്ള സിനിമകളിലാണ് ഈ കുട്ടി അഭിനയം പാഴാക്കുന്നതെന്നായിരുന്നു അന്ന് ക്ലാസിക് സിനിമകൾ സംവിധാനം ചെയ്യുന്ന സംവിധായകരുടെ വാക്കുകൾ. പക്ഷേ, അന്ന് അത്രയും ജനപ്രിയമായ സിനിമയ്ക്ക് അവാർഡ് കിട്ടിയത് പുതിയൊരു കാര്യമായിരുന്നു.
അന്ന് പുരസ്കാരത്തിന്റെ വില തിരിച്ചറിഞ്ഞിരുന്നില്ല. ഈ പുരസ്കാരത്തിന് അർഹയാക്കിയ ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിക്കും ‘ഉള്ളൊഴുക്കി’ൽ ഏറ്റവും പിന്തുണച്ച പാർവതി തിരുവോത്തിനും നന്ദി പറയുന്നതായും അവർ പറഞ്ഞു.
The post അവാർഡിന് വേണ്ടി അഭിനയിച്ചിട്ടില്ല’; ആറാമത് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി ഉർവശി appeared first on Malayalam Express.