മനാമ: നാടിൻറെ നന്മയ്ക്ക് നമ്മൾ ഒന്നിക്കണം എന്ന പ്രമേയത്തിൽ പ്രവാസി വെൽഫെയർ ടോക്ക് ഷോ സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കുന്ന ടോക് ഷോയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
രാജ്യത്ത് സാമൂഹ്യ ധ്രുവീകരണം ശക്തിപ്പെടുന്ന കാലത്ത് സാഹോദര്യം എന്ന രാഷ്ട്രീയ ആശയത്തെ മുൻനിർത്തി നാടിൻറെ നന്മയ്ക്ക് നമുക്കൊന്നിക്കാനും നിലനിൽക്കുന്ന സാമൂഹ്യ രാഷ്ട്രീയ അധികാര ഘടനയെ പുനർ നിർണയിക്കാനുമുള്ള രാഷ്ട്രീയ ആശയങ്ങൾ പങ്കുവെക്കാനുമുള്ള വേദിയായിരിക്കും ടോക് ഷോ എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.