ഇടുക്കി: എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിനു പിന്നാലെ റാപ്പർ വേടനെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഒഴിവാക്കി. വേടന്റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയത്. വേടനെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.
വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നുമാണ് ആറു ഗ്രാം കഞ്ചാവ് പിടികൂടിയത്. കേസിൽ വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
The post സർക്കാർ വാർഷികാഘോഷ പരിപാടിയിൽ നിന്ന് റാപ്പർ വേടനെ ഒഴിവാക്കി appeared first on Malayalam Express.