ചാൾസ് ജോസഫ് സംവിധാനം ചെയ്ത റഹ്മാൻ, ഭരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘സമാറ.’ ചിത്രം ഇപ്പോൾ ഒ.ടി.ടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നെങ്കിലും വിദേശ പ്രേക്ഷകർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇനി ഇന്ത്യയിലെ പ്രേക്ഷകർക്കും കാണാൻ സാധിക്കും. മനോരമമാക്സിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ചിത്രം ഏപ്രിൽ 30 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.
മലനിരകളിൽ ഒറ്റക്ക് താമസിക്കുന്ന ഡോ. അലൻ എന്ന മുൻ സൈനിക ഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. അലന്റെ മകൾ ജാനി അപ്പനെ സന്ദർശിക്കാൻ വരുന്നു. എന്നാൽ ജാനിക്ക് വിചിത്രവും അപകടകരവുമായ എന്തോ ഒന്ന് സംഭവിക്കുന്നു. തുടർന്നുള്ള സംഭവങ്ങളാണ് കഥാതന്തു. ബിനോജ് വില്ല്യ, സഞ്ജന ദീപു, രാഹുൽ മാധവ്, വിവിയ ശാന്ത്, ഗോവിന്ദ് കൃഷ്ണ, മിർ സർവാർ, ദിനേശ് ലാംബ, ടിനിജ് വില്ല്യ, വീർ ആര്യൻ, നീതു ചൗധരി, സോണാലി സുഡാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
The post റഹ്മാൻ ചിത്രം ‘സമാറ’ ഒ.ടി.ടിയിലേക്ക് appeared first on Malayalam Express.