
അച്ചാര്‍ മലയാളിയുടെ ഭക്ഷണ മെനുവില്‍ പ്രധാനമാണ്. സദ്യയുടെ കാര്യത്തിലാണെങ്കില്‍ അതീവ പ്രാധാന്യമുള്ളതും. പലതരം അച്ചാറുകളുണ്ട്. മാങ്ങ, നാരങ്ങ, വെളുത്തുള്ളി തുടങ്ങി വെജ് വിഭാഗം. ചിക്കന്‍, ബീഫ്, മീന്‍ തുടങ്ങി നോണ്‍ വെജ് വിഭാഗം വേറെയും. ഇതാ ചിക്കനില്‍ തയ്യാറാക്കാവുന്ന അതീവ രുചികരമായ അച്ചാറിന്റെ രസക്കൂട്ട്.