കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഫോളോവേഴ്സുള്ള യുവ മോഡലാണ് ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴയില്‍ എക്സൈസ് ചോദ്യം ചെയ്ത പാലക്കാട് സ്വദേശിനിയായ 36കാരി സൗമ്യ. കഴിഞ്ഞ ആറ് വര്‍ഷമായി കൊച്ചിയിലാണ് താമസം. ഇന്‍സ്റ്റയിലെ റീല്‍സുകളിലൂടെയാണ് ഇവര്‍ പ്രശസ്തയായി മാറിയത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പല റീല്‍സും.
കേസില്‍ മോഡല്‍ കെ സൗമ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേം രാത്രി ഏഴേ കാലോടെയാണ് സൗമ്യ പുറത്തിറങ്ങിയത്. ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്ന സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ. തസ്ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും റിയല്‍ മീറ്റ് എന്താണെന്ന് അറിയില്ലെന്നും മോഡല്‍ സൗമ്യ വ്യക്തമാക്കി. താന്‍ സനിമാ മേഖലയില്‍ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാല്‍ വരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകള്‍ എന്താണെന്ന് അറിയില്ലെന്നും സൗമ്യ പറയുന്നു. ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടുകളില്ലെന്നും ഇരുവരുമുള്ള സൗഹൃദം സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണെന്നും സൗമ്യ പറയുന്നു. തസ്ലീമയെ കൊച്ചിയില്‍ വെച്ചുള്ള പരിചയമാണെന്നും അവരുടെ വ്യക്തിപരമായ മറ്റു ഇടപാടുകളെക്കുറിച്ചൊ മറ്റു കാര്യങ്ങളോ അറിയില്ലെന്നും സൗമ്യ വ്യക്തമാക്കുന്നു.
The post ഹൈബ്രിഡ് കഞ്ചാവ് കേസിലെ സൗമ്യ ആരാണ് , ഇവര്‍ക്ക് തസ്ലീമ സുല്‍ത്താനുമായി എന്താണ് ബന്ധം appeared first on Express Kerala.