ജയ്പുര്‍: ഒരു പതിനാലുകാരന്റെ വെടിക്കെട്ടിന് മുന്നില്‍ മറുപടിയില്ലാതെ മുന്‍ ചാമ്പ്യന്മാര്‍രായ ഗുജറാത്ത് ടൈറ്റൻസ്. ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വൈഭവ് സൂര്യവംശി സിക്സര്‍ പൂരം തീര്‍ത്തപ്പോള്‍ 210 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന് കൂളായി മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15.5 ഓവറിലാണ് രാജസ്ഥാന് ലക്ഷ്യത്തിലെത്തിയത്. വൈഭവ് സൂര്യവംശി 11 സിക്സറും ഏഴ് ഫോറുകളും അടക്കം 101 റണ്‍സ് നേടി. 17 പന്തിലായിരുന്നു താരം അര്‍ധ സെഞ്ച്വറി തികച്ചിരുന്നത്. പിന്നീടുള്ള 18 പന്തില്‍ അടുത്ത 50 റണ്‍സ് കൂടി നേടി. ജയ്സ്വാള്‍ 40 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറും അടക്കം 70 റണ്‍സ് നേടി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 50 പന്തില്‍ നാല് സിക്സറും അഞ്ചുഫോറുകളും അടക്കം 84 റണ്‍സ് നേടി. ജോസ് ബട്ട്ലര്‍ 26 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 50 റണ്‍സ് നേടി. സായ് സുദര്ശന് 30 പന്തില്‍ 39 റണ്‍സ് നേടി.ടീം ടോട്ടല്‍ 209 ല്‍ എത്തുകയും ചെയ്തു.
The post ജയ്പുരില്‍ പതിനാലുകാരന്റെ വെടിക്കെട്ട് ! കൂളായി 210 റണ്‍സ് അടിച്ചെടുത്ത് രാജസ്ഥാന് appeared first on Express Kerala.