മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ച് റാപ്പര്‍ വേടന്. നിര്‍ത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടന് പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും ചോദ്യം ചെയ്യലില്‍ വേടന് പറഞ്ഞു.
പോലീസ് പിടികൂടിയ ശേഷം ഫ്ലാറ്റില്‍ വച്ചാണ് പോലീസിനോട് വേടന് ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകള്‍ ആണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് വേടന്. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേര് പിടിയിലായതെന്ന് എഫ്ഐആര്‍ പറയുന്നു. കേസില്‍ റാപ്പര്‍ വേടനും സുഹൃത്തുക്കള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. അതേസമയം വേടന്റെ മാലയിലെ പല്ല് പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
The post മൂന്നുവര്‍ഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നു, നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിച്ചില്ല: റാപ്പര്‍ വേടന് appeared first on Malayalam Express.