കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ പുകയില്‍ മൂന്നുപേര്‍ മരിച്ചതായി ടി. സിദ്ദിഖ് എം.എല്‍.എ. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു രണ്ടുപേരും മരിച്ചിട്ടുണ്ട്. പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് ഇവരെയെടുത്ത് മാറ്റുന്നതിനിടെയാണ് നസീറ മരിച്ചതെന്നാണ് വിവരം. ഒന്നാം വാര്‍ഡിലാണ് നിലവില്‍ മൃതദേഹമുള്ളത്. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചെന്നും ടി. സിദ്ദിഖ് അറിയിച്ചു.
Also Read: മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി: കോഴിക്കോട് കലക്ടര്‍
അതെസമയം ആളപായമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നുമായിരുന്നു നേരത്തേ കളക്ടറും മെഡിക്കല്‍ സൂപ്രണ്ടും അറിയിച്ചിരുന്നത്. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍ നിന്നാണ് പുക ഉയര്‍ന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി പുക ശാന്തമാക്കാനുള്ള തീവ്ര യത്നത്തിലാണ്. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.
പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാന്‍ സാധിക്കാത്തവിധം പുക പടര്‍ന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്സുമാരും സ്ഥിരീകരിക്കുന്നു. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കല്‍ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിര്‍ദേശിച്ചത്. ഫയര്‍ഫോഴ്സും ഇലക്ട്രിക്കല്‍ വിഭാഗവും പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെ്. ഫയര്‍ഫോഴ്സിന്റെ വിവിധ യൂണിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
The post കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക ഉയര്‍ന്ന സംഭവം; മൂന്നുപേര്‍ മരിച്ചെന്ന് ടി സിദ്ദിഖ് എം.എല്‍.എ appeared first on Express Kerala.