ഷാർജ: അപകടങ്ങളിൽ രക്ഷാപ്രവർത്തനം വൈകുന്നത് ജീവൻ നഷ്ടപ്പെടാൻ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ പൊലീസ്. അപകടസ്ഥലങ്ങളിലെത്തേണ്ട അടിയന്തര വാഹനങ്ങൾക്ക് വഴിയില്ലാത്തത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമാകും.
തീപിടിത്തം, മുങ്ങൽ, റോഡ് അപകടങ്ങൾ തുടങ്ങി ഒട്ടേറെ സാഹചര്യങ്ങളിൽ ഒരു സെക്കന്റിന്റെ വൈകൽ പോലും ജീവനുകളെ ബാധിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ബ്രി. അഹമ്മദ് ഹാജി അൽ സെർക്കൽ പറഞ്ഞു.
Also Read: കുവൈത്തിൽ റോളക്സ് വാച്ച് മോഷ്ടിച്ച പ്രതി പിടിയിൽ
കഴിഞ്ഞ വർഷം യുഎഇയിൽ ആകെ 325 വാഹനാപകടങ്ങൾ ആണ് ഉണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ദുബായിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. കുറവ് ഫുജൈറയിലും. ദുബായ് (160), അബുദാബി (107), അജ്മാൻ (31), ഷാർജ (17), റാസൽഖൈമ(5), ഉമ്മുൽഖുവൈൻ(3), ഫുജൈറ(2) എന്നിങ്ങനെയാണ് അപകടം റിപ്പോർട്ട് ചെയ്ത കണക്കുകൾ.
അതേസമയം സൈറൺ മുഴക്കുന്ന ആംബുലൻസുകളോ അഗ്നിശമന വാഹനങ്ങളോ കാണുമ്പോൾ മാർഗ തടസ്സം സൃഷ്ടിക്കാതെ പെട്ടെന്ന് വഴിയൊരുക്കണമെന്ന് അൽ സെർക്കൽ ഡ്രൈവർമാരോട് പറഞ്ഞു. ഇത് നിയമം മാത്രമല്ല, ഓരോരുത്തരുടെയും കടമയാണെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബിയും ഓർമിച്ചു.
The post ഒരു സെക്കന്റിന്റെ വൈകൽ പോലും ജീവൻ നഷ്ടപ്പെടാൻ കാരണമാകും; ഷാർജ പൊലീസ് appeared first on Express Kerala.