തൃശ്ശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശ്ശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ഇക്കുറി ഒരുക്കുന്ന ‘ഈസ്റ്റേൺ പെൺ പൂരം’ വ്യത്യസ്തമായ ഒരു ശ്രമമാണ്. പൂരത്തിന്റെ ഓരോ ചുവടുകളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന സ്ത്രീകളെ ഈ സംരംഭത്തിലൂടെ ആദരിക്കുകയാണ് ഈസ്റ്റേൺ. ‘ഈസ്റ്റേൺ പെൺ പൂരം’ പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഈസ്റ്റേൺ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. […]