ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനം. ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈല്‍ വര്‍ഷം നടത്തി. സിയാല്‍കോട്ടിവും കറാച്ചിയിലും തുടര്‍ സ്‌ഫോടനങ്ങളുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജമ്മുവിലും അതിര്‍ത്തി പ്രദേശങ്ങളിലും ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാനെതിരെ തിരിച്ചടി തുടരുകയാണ്. പാകിസ്ഥാന്റെ എയര്‍ ഫോഴ്‌സ് വിമാനം പത്താന്‍ കോട്ടില്‍ വെടിവച്ചിട്ടു.വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകര്‍ത്തത്.
The post പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിയുടെ വീടിന്റെ 20 കി.മീറ്ററിനരികെ സ്‌ഫോടനം appeared first on Express Kerala.