മനാമ : പെൺ കുട്ടികൾക്ക് വഫിയ്യ സമന്വയ വിദ്യാഭ്യാസം നൽകുന്ന വടകര താലൂക്കിലുള്ള ഏക വനിതാ കോളേജായ പെരുമുണ്ടശ്ശേരിയിലെ ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ് പ്രചരണ സംഗമം ഇന്ന് മനാമ കെഎംസിസി ഹാളിൽ നടക്കും
സംഗമത്തിൽ സ്ഥാപന സാരഥികളായ സി ഐ സി ജന:സെക്രട്ടറി അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി
കെ മുഹമ്മദ് സാലിഹ് (വൈ:പ്രസിഡന്റ് വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി),മുഹമ്മദ് മാടോത്ത് (ജന:സെക്രട്ടറി വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി),അബ്ദുൽ മജീദ് വാഫി (പ്രിൻസിപ്പല്‍ വാഫി-വഫിയ്യ പെരുമുണ്ടശ്ശേരി)
എന്നിവർക്ക് സ്വീകരണം നൽകും
സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പ്രസിഡന്റും ,അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി സെക്രട്ടറിയും ആയ സംവിധാനത്തിലെ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജ് നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പേരുമുണ്ടാശ്ശേരിയിലെ
ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ്.
പരിപാടിയിൽ സംബന്ധിക്കുന്നതിന് വേണ്ടി എത്തിയ സാരഥികൾക്ക് എയർപ്പോട്ടിൽ സ്വീകരണം നൽകി
പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.