പത്തനംതിട്ട: കോന്നിയിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന വനംവകുപ്പ് വാദം പൊളിയുന്നു. ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നോട്ടീസ് നൽകാതെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആറുപേർ പോലീസിൽ പരാതി നൽകുകയും ചെയ്തു. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതിൽ കെ.യു ജനീഷ് കുമാർ എംഎൽഎക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുൾപ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ […]