ആലപ്പുഴ: 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ തപാൽവോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. തുടർന്നു കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിയോടു കലക്ടർ നിർദേശിച്ചിരുന്നു. അതേസമയം കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, ഇന്നലെ വൈകിട്ടു സുധാകരൻ വെളിപ്പെടുത്തൽ നിഷേധിച്ചിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താൻ തപാൽ ബാലറ്റ് തുറന്നു […]