പണ്ട് അഴലിന്റെ ആഴങ്ങളില്‍ എന്ന ഒരൊറ്റ ഗാനം പാടി ഹിറ്റായ ഈ ഗായികയെ പിന്നെ സിനിമകളില്‍ അധികം പാടിക്കണ്ടില്ല. ഇപ്പോഴിതാ ശിവഭഗവാനെക്കുറിച്ച് പാടി മഹാദേവ എന്ന ഗാനത്തിലൂടെ അഭിരാമി അജയ് വൈറല്‍ ഗായികയായിരിക്കുന്നു.
മലയാളത്തിലെ സ്വതന്ത്ര സംഗീതത്തിന് പ്രാധാന്യം നല്കുന്ന ടിവി ചാനലില്‍ 2018ല്‍ അവതരിപ്പിക്കപ്പെട്ട ഗാനമാണിതെങ്കിലും ഇപ്പോഴും ഈ ഗാനത്തിന് കേള്‍വിക്കാര്‍ ഏറെ. അഭിരാമി അജയ് ആണ് ‘മഹാദേവ’ എന്ന ഗാനം ആലപിച്ചത്. ഇതുവരെ ഏകദേശം 85 ലക്ഷം പേര് ഈ ഗാനം കണ്ടുകഴിഞ്ഞു. “സോപാനസംഗീതം പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഡിഡ് ഗരിഡൂ(Didgeridoo) പോലെ ഹിമാലയ സാനുക്കളില്‍ ലഭിക്കുന്ന ഉപകരണമെല്ലാം പാട്ടിന്റെ ആത്മീയ ഫീല്‍ കിട്ടാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത്രയ്ക്ക് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല”- അഭിരാമി അജയ് പറയുന്നു. റെയിന്മേക്കര് (റെയിന്‍ സ്റ്റിക്ക്) പാട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. മഴയുടെ ശബ്ദവും വെള്ളമൊഴുകുന്ന ശബ്ദവും ഇതില്‍ ഉണ്ടാക്കാം. ഇതെല്ലാം ഗാനത്തിന്റെ ആത്മീയാന്തരീക്ഷം ഉണര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, പ്രകൃതിയുടെ തനതായ ഒരു അനുഭവമാണ് സംഗീതത്തിലുടനീളം.
അമ്പലപ്പുഴ മധു എന്നറിയപ്പെടുന്ന മധു കെ.എസ്. ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ലളിതവും മനോഹരവുമാണ് വരികള്‍.
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്ഗ്ഗപ്രണേതാരം
പ്രണതോ / സ്മി സദാശിവം
എന്ന ശിവമന്ത്രത്തിലാണ് ഈ ഗാനം. ആരംഭിക്കുന്നത്.
(ഈ ശ്ലോകത്തിന്റെ അര്‍ഥം ഇതാണ്: “പരമസ്വരൂപനും ഏകനും ജഗത്തിന് കാരണമായിരിക്കുന്നവനും ആദ്യനുംരാഗാദിദോഷരഹിതനുംആകാരരഹിതനും
ഓംകാരത്തിലൂടെ അറിയപ്പെടുന്നവനും
യാതൊന്നില്നിന്നാണോ ഈ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി ,
യാതോരുവിനാലാണോ ഈ പ്രപഞ്ചം വിലയിരിക്കുന്നത്
അങ്ങനെയുള്ള ആ പരമേശ്വരനെ ഞാൻ ഭജിക്കുന്നു”..)
മഹാദേവ മനോഹര, മഹാമന്ത്രാ നിഭാപ്രഭോ മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേ…എന്നാണ് ഗാനത്തിന്റെ വരികള്‍ ആരംഭിക്കുന്നത്. ഏകദേശം 4600 പ്രതികരണങ്ങളാണ് യൂട്യൂബില്‍ ഈ ഗാനത്തിന് ലഭിച്ചത്. പുല്ലാങ്കുഴലും പെര്‍കഷനും ചേര്‍ത്ത് നല്ലൊരു ശിവാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഗാനത്തിന്റെ പ്രത്യേകത. ആഴത്തിലുള്ള ഭക്തിയുണര്ത്തുന്നതില് ഗായികയും വിജയിച്ചിരിക്കുന്നു.
“മുസ്ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ഇല്ല
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഹെഡ്സെറ്റും വെച്ച് കണ്ണടച്ച് ഇരുന്ന് ഈ പാട്ട് കേൾക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്.
കേട്ട് കേട്ട് ഇപ്പൊ ഒരു കട്ട ശിവ ഫാൻ ആണ്”- പാട്ടിനോടുള്ള ഒരു പ്രതികരണം ഇതാണ്. ഈ ഒരൊറ്റപാട്ട് മതി അഭിരാമി അജയിന് ജീവിതം ധന്യമാകാന്‍ എന്നതാണ് മറ്റൊരു കമന്റ്. ഇതുപോലെ 4624 പ്രതികരണങ്ങളാണ് യൂട്യൂബില്‍ വന്നിരിക്കുന്നത്.
അഭിരാമി അജയിന്റെ ഗാനം കേള്‍ക്കാം: