മനാമ :ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദിക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു.യോഗം ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. മുബീന മൻഷീർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് വനിത വേദി ചുമതലയുള്ള ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് അനസ് റഹിം നേതൃത്വം നൽകി. വനിത വേദി കോർഡിനേറ്റർ ആയി ശ്രീമതി മുബീന മൻഷീറിനെ തെരഞ്ഞെടുത്തു.ജോയിന്റ് കോർഡിനേറ്റർമാരായി മിനി ജോൺസനെയും മാരിയത്ത് അമീർ ഖാനെയും തെരെഞ്ഞെടുത്തു.
എക്സികുട്ടീവ് അംഗങ്ങൾ ആയി, ബാഹിറ അനസ്, നെഹ്‌ല ഫാസിൽ, ഷീന നൗഫൽ, രമ്യ റിനോ, ജസീല ജയഫർ, ജാസ്മിൻ അൻസാർ, സിസിലി വിനോദ്, അനിത,സൗമ്യ, താഹിറ, ജമീല, ആഷ്ന നസ്‌റിൻ എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിന് മിനി ജോൺസൺ നന്ദി പറഞ്ഞു.