മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
തൊഴിലിടത്തിൽ കുടുതൽ ഉത്തരവാദിത്വ ബോധത്തോടെ പ്രവൃത്തിക്കും. ബന്ധുക്കളുമായി കലഹത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ദൂരയാത്രകൾ ചെയ്യാനിടയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും ചെലവുകൾ വർധിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
ജീവിത പങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടും. തൊഴിലിടത്തിൽ പുതിയ കരാറുകൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. മാനസിക സംഘർഷം വർധിക്കും. അനാവശ്യമായ ആധി അലട്ടിക്കൊണ്ടിരിക്കും.
മിഥുനം രാശി(മെയ് 22 – ജൂൺ 21)
സർഗാത്മക പ്രവൃത്തികൾ വിജയത്തിലെത്തും. ദിനചര്യകളിൽ മാറ്റങ്ങൾ കൊണ്ടുവരും. കർമ്മ രംഗത്ത് ഉയർച്ചയുണ്ടാകും. സാമ്പത്തിക ചെലവുകൾ വർധിക്കും. ബന്ധുക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും.
- കുംഭ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ
- കുംഭ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ടവരെ
- കുംഭ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ
കർക്കടകം രാശി (ജൂൺ 22 – ജൂലൈ 23)
കൃത്യമായ ആലോചനകൾക്ക ശേഷം തീരുമാനങ്ങൾ എടുക്കണം. സുഹൃത്തുക്കളിൽ നിന്ന് സാമ്പത്തിക സഹായത്തിന് യോഗമുണ്ട്. പുതിയ താമസസ്ഥലം കണ്ടെത്തും. തൊഴിലിടത്തിൽ അധികസമയം ചെലവഴിക്കും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ബന്ധുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആത്മാർഥമായി പരിശ്രമിക്കും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പണം സൂക്ഷിച്ച് ഉപയോഗിക്കുക. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്തംബർ 23)
വരും ദിവസങ്ങളിൽ ജീവിതത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാകും. നിങ്ങളോട് അടുപ്പമുള്ള ആളുകളുടെ ജീവിതത്തിലെ സംഭവങ്ങൾ നിങ്ങളുടെ ഭാവിയെ പരോക്ഷമായി ബാധിച്ചേക്കാം. സാമ്പത്തിക ചെലവുകൾ വർധിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
തൊഴിലിടത്തിൽ നിങ്ങളുടെ ആശയങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യകാര്യത്തിൽ കുടുതൽ ശ്രദ്ധ പുലർത്തും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ജീവിതപങ്കാളിയുമായി യാത്രകൾ നടത്തിയേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ജോലിസ്ഥലത്തെ സമ്മർദ്ദം കുറയും. കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. വിമർശനങ്ങൾ കേട്ടാലും നിലപാടുകളിൽ മാറ്റം വരുത്തില്ല. സാമ്പത്തിക നിയന്ത്രണം കൊണ്ടുവരും. മുൻകോപം നിയന്ത്രിക്കണം.
ധനു (നവംബർ 23 – ഡിസംബർ 22)
മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലുള്ള ആധി വർധിക്കും. പരീക്ഷ, അഭിമുഖം തുടങ്ങിയവയിൽ വിജയം ഉണ്ടാകും. ജീവിതപങ്കാളിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടും.
മകരം രാശി (ഡിസം. 23 – ജനുവരി 20)
പുതിയ സംരഭം, പദ്ധതികൾ എന്നിവയെപ്പറ്റിയുള്ള സംശയങ്ങൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് ഉപദേശങ്ങൾ സ്വകരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കുന്നതിനാൽ പുതിയ സംരഭങ്ങൾ തുടങ്ങാൻ പദ്ധതിയിടും.ആരോഗ്യകാര്യങ്ങൾക്ക് ശ്രദ്ധ നൽകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ആത്മീയ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. ജീവിത പങ്കാളിയുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്.
Read More
- കുംഭ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Weekly Horoscope Feb 09-Feb 15: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
- മകയിരം നക്ഷത്രക്കാർക്ക് ജൂൺ മുതൽ നല്ല കാലം, വിവാഹം നടക്കും
- Monthly Horoscope February 2025: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ
- ശുക്രൻ ഉച്ചത്തിൽ; ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?