ഡല്‍ഹി: ഡല്‍ഹി ജനവിധിയെ വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അര്‍പ്പണ ബോധത്തിന് നന്ദി. പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഡല്‍ഹിയുടെ പുരോഗതിക്കും ഡല്‍ഹിക്കാരുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഈ പോരാട്ടം തുടരും. മലിനീകരണത്തിനും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാകും പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന കാര്യം തിരഞ്ഞെടുപ്പിനു മുന്‍പേ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ തന്നെ വ്യക്തമായിരുന്നു. വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങളെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
The post ഡല്‍ഹിക്കാരുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള ഈ പോരാട്ടം തുടരും: രാഹുൽ ഗാന്ധി appeared first on Malayalam Express.