ഡൽഹി ; ഡൽഹിയിൽ ബിജെപി ഭരണം പിടിച്ച സാഹചര്യത്തിൽ എഎപിക്കും കോൺഗ്രസിനുമെതിരേ രൂക്ഷവിമർശനവുമായി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും രംഗത്തെത്തി.
‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ എക്സിൽ കുറിച്ചത്. ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസും എഎപിയും രണ്ടായി മത്സരിച്ചത് തിരിച്ചടിയായെന്ന വിലയിരുത്തലിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
The post എഎപിക്കും കോൺഗ്രസിനുമെതിരേ രൂക്ഷവിമർശനവുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി appeared first on Malayalam Express.