ബംഗുളൂരു ; ബംഗുളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വച്ച് അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടുത്തം ഉണ്ടായത്.
പുലർച്ചെ ഒന്നോടെയാണ് സംഭവം നടന്നത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.
ബസിന്റെ പിന്‍ഭാഗം കത്തിനശിച്ചു. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ പുറത്തിറക്കാനായി. തുടർന്ന് യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിട്ടു.
The post ബംഗുളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന ബസിന് തീപിടിച്ചു appeared first on Malayalam Express.