ദളപതി വിജയ് യെ നായകനാക്കി ജോണ്‍ മഹേന്ദ്രന് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ‘സച്ചിന്’. ജെനീലിയയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇപ്പോഴിതാ പുറത്തിറങ്ങി ഇരുപതാം വര്‍ഷത്തില്‍ റീ റിലീസിനൊരുങ്ങുകയാണ് സച്ചിന്. ചിത്രത്തിന്റെ നിര്‍മാതാവായ കലൈപുലി എസ് തനു ആണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രം ഏപ്രിലിലാണ് റീ റിലീസിനെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദേവി ശ്രീ പ്രസാദ് ഈണം നല്കിയ സിനിമയിലെ ഗാനങ്ങള്‍ എല്ലാം വലിയ ഹിറ്റുകളാണ്. സിനിമയിലെ വിജയ്യുടെയും ജെനീലിയയുടെയും പ്രകടനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വടിവേലു, സന്താനം, രഘുവരന്, ബിപാഷ ബസു എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വിജയ്യുടെ കരിയറിലെ ഏറ്റവും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നായിട്ടാണ് സച്ചിനെ ആരാധകര്‍ കണക്കാക്കുന്നത്
The post ദളപതിയുടെ റൊമാന്റിക് ഹിറ്റ്; റീ റിലീസിനൊരുങ്ങി ‘സച്ചിന് appeared first on Malayalam Express.