കൊച്ചി: നടൻ വിനായകനെതിരെ രൂക്ഷവിമർശനവുമായി നിർമ്മാതാവ് സിയാദ് കോക്കർ. തുണിപൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമ്മാണം എന്ന് സിയാദ് കോക്കർ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു സിയാദ് കോക്കറിൻ്റെ പ്രതികരണം. നിർമ്മാതാവ് ജി സുരേഷ് കുമാറിൻ്റെ പ്രസ്താവനകൾക്കെതിരെയാണ് നേരത്തെ വിനായകൻ വിമർശനവുമായെത്തിയത്. ഇതിനെതിരെയാണ് സിയാദ് കോക്കർ രംഗത്ത് എത്തിയത്. സുരേഷ് കുമാർ ഒറ്റയ്ക്കല്ല എന്ന് സിയാദ് കോക്കർ ഫേസ്ബുക്കിൽ കുറിച്ചു. തങ്ങളൊക്കെ ഒറ്റക്കെട്ടായി ഒപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളൊന്നും തങ്ങളെ ഭയപ്പെടുത്തില്ല. ആരോട് എന്തുപറയണമെന്ന് […]