
പ്രണയത്തിന്റെ വിശ്വ വിഖ്യാത ആഘോഷനാളാണ് ഫെബ്രുവരി 14. പ്രണയികളുടെ മധുരവേളകളുടെ ഉദ്ഘോഷ സുദിനം. ജീവിതത്തെ സുന്ദരസുരഭിലമാക്കുന്ന വികാരമാണ് പ്രണയം. ഈ സ്നേഹവേളയില് പങ്കിടാം പ്രണയാശംസകള്‍.
- മധുര നിമിഷങ്ങള്‍ പങ്കിടാം, ഒന്നിച്ചെന്നെന്നും ഓമനിക്കാം, ഹൃദ്യമായ പ്രണയദിനാശംസകള്‍
- ഹൃത്തടങ്ങളില്‍ എന്നെന്നും പൂത്തുനില്‍ക്കട്ടെ നാം പങ്കിട്ട മധുരവേളകള്‍, പ്രണയദിനാശംസകള്‍
- സ്നേഹം പകുത്ത്, പങ്കിടാം മധുരനേരങ്ങള്‍, പ്രണയദിനാശംസകള്‍
- പ്രണയമഞ്ഞില്‍ കുളിരാം, ഹൃദയങ്ങള്‍ കോര്‍ക്കാം, സ്വപ്നങ്ങളില്‍ കൂടുകൂട്ടാം, പ്രണയദിനാശംസകള്‍
- ഹൃദയങ്ങളില്‍ പുലരട്ടെ സ്നേഹ നിലാവും, നക്ഷത്രശോഭയും, പ്രണയദിനാശംസകള്‍
- വറ്റാത്ത ഉറവ പോലെയെന്നും നമ്മില്‍ ചാലുകീറിയൊഴുകട്ടെ പ്രണയം, സ്നേഹാശംസകള്‍
- പ്രണയവേരുകള്‍ ആഴട്ടെ ഇനിയുമേറെ, പുല്കിയലിയാം പൂത്തുലയാം സ്നേഹത്തണലില്‍, പ്രണയ ദിനാശംസകള്‍
- മഹാപ്രവാഹമായി തുടരട്ടെ പ്രണയനദി നമ്മില്‍, തളിരണിയട്ടെ ഹൃദ്യനിമിഷങ്ങള്‍ എന്നും, പ്രണയദിനാശംസകള്‍
- ഒഴുകട്ടെ പ്രണയം അനുസ്യൂതം നമ്മില്‍, അലിയട്ടെ ഹൃദയങ്ങള്‍ സ്നേഹനിറവില്‍, പ്രണയദിനാശംസകള്‍
- പ്രണയമരച്ചില്ലയില്‍ കൂടുകൂട്ടാം, സ്നേഹവിഹായസില് പറന്നുയരാം, പ്രണയദിനാശംസകള്‍
- പ്രണയമഴയില്‍ നനയാം, സ്നേഹനിറവില്‍ നീരാടാം, പ്രണയദിനാശംസകള്‍
- നുകരാം പ്രണയമധുരം അനുസ്യൂതം, മൊഴിയാം സ്നേഹവചനകള്‍ നിരന്തരം, പ്രണയദിനാശംസകള്‍
- സ്നേഹക്കൂട്ടിലുറങ്ങാം, ഓര്‍മ്മക്കുളിരില്‍ നനയാം, പ്രണയദിനാശംസകള്‍
- പ്രണയപൂരിതമാകട്ടെ ജീവിതമെന്നെന്നും, സ്നേഹപ്രകാശം നിറയട്ടെയെങ്ങും, പ്രണയദിനാശംസകള്‍
- പ്രണയപ്പൂന്തോപ്പില് പാറിപ്പറക്കാം, സ്നേഹമധു നുകരാം, ഹൃദ്യമായ ആശംസകള്‍