വാഷിങ്ടൻ: മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യ– യുഎസ് ഉഭയകക്ഷി ബന്ധത്തെപ്പറ്റി പുതിയ ‘സൂത്രവാക്യത്തിലൂടെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് ‘മാഗ+മിഗ=മെഗാ’ എന്ന സൂത്രവാക്യവുമായി മോദി രംഗത്തെത്തിയത്. ട്രംപിന്റെയും മോദിയുടെയും പ്രചാരണ മുദ്രാവാക്യങ്ങൾ കൂട്ടി ചേർത്താണു ഉഭയകക്ഷി ബന്ധത്തിനു പുതിയ സൂത്രവാക്യം രചിച്ചത്. ‘സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു’… കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലെത്തിച്ചവർക്കു വേണ്ടി ചോദ്യം ഒന്നുമില്ല… ‘ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്… ഇന്ത്യയ്ക്കു തഹാവൂർ […]