തിരുവനന്തപുരം: കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിനു ശേഷം കാര്യവട്ടം ഗവ. കോളേജിൽ റാഗിങ്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥിയാണ് മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിന്റെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കഴക്കൂട്ടം പോലീസിലും പ്രിൻസിപ്പലിനും പരാതി നൽകി. ബിൻസ് സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ബിൻസിനോട്് മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. […]