മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ മാർച്ച് 7ന് വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മനാമ സഗയ്യയിലെ കെ സി എ ഹാളിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെജീവകാരുണ്യ, രാഷ്ട്രീയ,സാംസ്കാരിക, രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
അഷ്റഫ് കുന്നത് പറമ്പിലിന്റെ അധ്യക്ഷതയിൽ ഉബൈദ് ദാരിമി ഉദ്ഘാടനവും റമളാൻ സദ്ദേശ പ്രഭാഷണവും നിർവ്വഹിച്ചു.കൂട്ടായ്മയുടെ രക്ഷാധികാരികളായ ഷമീർ ദാൽ അൽ ഷിഫ, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പൂക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.സെക്രട്ടറി പി.മുജിബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. ഇബ്രാഹിം പാറപ്പുറം,റമീസ്, ഇസ്മായിൽ,മമ്മുക്കുട്ടി, സതീശൻ, ഇബാഹിം,താജുദ്ധീൻ, ശ്രീനിവാസൻ,മുസ്തഫ അക്ബർ, റിയാസുദ്ധീൻ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.