യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്തായി ലിവർപൂൾ. പ്രീ ക്വാർട്ടർ ഫൈനലിൽ ലിവർപൂളിനെ വീഴ്ത്തിയ പാരീസ് സെന്റ് ജർമ്മൻ ക്വാർട്ടറിലേക്ക് മുന്നേറി. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു പിഎസ്ജി വിജയം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന പിഎസ്ജി രണ്ടാം പാദത്തിൽ ഒരു ഗോൾ തിരിച്ചടിച്ച് സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനൽറ്റി ഷൂട്ടൗട്ടിൽ 1-4 എന്ന സ്കോറിനാണ് പിഎസ്ജി ലിവർപൂളിനെ വീഴ്ത്തിയത്.
മത്സരത്തിന്റെ 12-ാം മിനിറ്റിലാണ് പിഎസ്ജിയുടെ സമനിലഗോൾ പിറന്നത്. ഒസ്മാൻ ഡെംബലെയാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയത്. പിന്നാലെ ലിവർപൂൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്ജിയുടെ ഗോൾ കീപ്പർ ഡൊണ്ണരുമ സേവുകൾ നടത്തി. തുടർന്ന് ഗോൾ പിറക്കാതിരുന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയത്.
Also Read: വനിതാ പ്രീമിയർ ലീഗ്; മുംബൈക്ക് പ്ലേ ഓഫ് കളിക്കണം
ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഡൊണ്ണരുമ പിഎസ്ജിയുടെ രക്ഷകനായി മാറുകയായിരുന്നു. ലിവർപൂളിന്റെ ഡാർവിൻ നൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ പെനൽറ്റി രക്ഷിച്ചാണ് ഡൊണ്ണരുമ തിളങ്ങിയത്. പാരീസിന് വേണ്ടി പെനൽറ്റി എടുത്ത നാല് പേരും ലക്ഷ്യം കണ്ടപ്പോൾ ലിവർപൂളിൽ മുഹമ്മദ് സലാ മാത്രമാണ് പെനൽറ്റിയിൽ ലക്ഷ്യം കണ്ടത്.
The post യുവേഫ ചാമ്പ്യൻസ് ലീഗ്; ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനെ വീഴ്ത്തി പിഎസ്ജി ക്വാര്‍ട്ടറില്‍ appeared first on Malayalam News, Kerala News, Political News | Express Kerala.