വാഷിങ്ടൻ: റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ സുപ്രധാന നീക്കവുമായി യുഎസ് രംഗത്ത്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റിയാദിൽ യുഎസ് ഉദ്യോഗസ്ഥരും റഷ്യൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. കൂടാതെ യുദ്ധത്തിൽനിന്നു പിന്മാറാൻ തയാറായാൽ റഷ്യയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് […]