തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അന്നേദിവസം തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. പൊങ്കാല ഉത്സവം മാര്‍ച്ച് അഞ്ച് മുതല്‍ 14 വരെയാണ് നടക്കുക. മാർച്ച് 13നാണ് പൊങ്കാല അര്‍പ്പിക്കുന്നത്. അന്നേദിവസം തിരുവനന്തപുരം നഗരപരിധിയിലുള്ള ബാങ്കുകള്‍ക്കും അവധി ആയിരിക്കും. അഞ്ചാം ഉത്സവദിനമായ മാർച്ച് 9ന് നടൻ ജയറാമിന്റെ നേതൃത്വത്തിൽ പഞ്ചാരി മേളം […]